25 April 2024 Thursday

സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും

ckmnews

സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും


കലയുടെ മാമാങ്കത്തിന് പൊന്നാനി എം ഇ എസ് കോളേജിൽ അരങ്ങുണർന്നു.ഒന്നാം ദിനം ഓഫ്‌ സ്റ്റേജ് മത്സരങ്ങളാണ് നടന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സി സോൺ കലോത്സവം കലൈമാനിയുടെ സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നാളെ വൈകീട്ട് നാല് മണിക്ക് മന്ത്രി അബ്ദുറഹ്മാൻ നിർവ്വഹിക്കും.പ്രശസ്ത സിനിമ താരം മണികണ്ഠൻ ആർ ആചാരി മുഖ്യാഥിതിയാവും.24,25,26 തീയ്യതികളിൽ 89 കോളജുകളിൽ നിന്നുള്ള കലാ പ്രതിഭകൾ സ്റ്റേജ് ഇനങ്ങളിൽ മാറ്റുരയ്ക്കും.