19 April 2024 Friday

കലൈ മാനി: സ്റ്റേജിതര മത്സരങ്ങൾക്ക് തുടക്കമായി

ckmnews

കലൈ മാനി: സ്റ്റേജിതര മത്സരങ്ങൾക്ക് തുടക്കമായി

പൊന്നാനി : പൊന്നാനി എം. ഇ. എസ്‌ കോളേജിൽ വച്ച് നടക്കുന്ന കളിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സി-സോൺ കലോത്സവം കലൈമാനി ക്ക് തുടക്കമായി.  പ്രശസ്ത കോളാഷ് ചിത്രകാരൻ മനു കള്ളിക്കാടൻ കോളാഷ് ചിത്രം വരച്ചാണ് സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.  "ആഗ്രഹങ്ങളുടെ മണ്ണിൽ നിന്നാണ് സ്വപനങ്ങളിലേക്ക് വളരേണ്ടതെന്ന്" ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം  വിദ്യാർത്ഥികളോട് പറഞ്ഞു. പരിപാടിയിൽ എം. ഇ. എസ്‌ കോളേജ് പ്രിൻസിപ്പാൾ ഡോ. അമീറ വി. യു സ്വാഗതം പറഞ്ഞു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേർസണൽ ടി. സ്നേഹ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സജാദ്,ആദിൽ, കോളേജ് യൂണിയൻ യു. യു. സി സോന ശിവാദാസ്  എന്നിവർ സംസാരിച്ചു.അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ 89കോളേജുകളിൽ നിന്നായി മൂവായിരത്തോളം വരുന്ന വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളുടെ ഭാഗമാവുന്നത്.