29 March 2024 Friday

വ്യാപാരികളെ ദ്രോഹിക്കുന്ന നടപ്പടികൾ അവസാനിപ്പിക്കണം:വ്യാപാരി വ്യവസായി സമിതി ചങ്ങരംകുളം യൂണിറ്റ്

ckmnews

വ്യാപാരികളെ ദ്രോഹിക്കുന്ന നടപ്പടികൾ അവസാനിപ്പിക്കണം:വ്യാപാരി വ്യവസായി സമിതി ചങ്ങരംകുളം യൂണിറ്റ്


ചങ്ങരംകുളം: പ്ലാസ്റ്റിക് കവറുകളുടെ പേരിൽ  വ്യാപാരികളെ ദ്രോഹിക്കുന്ന നടപ്പടികൾ അധികൃതർ  അവസാനിപ്പിച്ചിലെങ്കിൽ പഞ്ചായത്തിലേക്ക് സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരി വ്യവസായി സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറി കടകളിൽ കയറി വ്യാപാരികളെ പകപ്പോക്കുന്ന രീതിയിൽ ഫൈൻ എഴുതി കൊടുക്കുകയും ഭീമമായ തുക ഫൈൻ ഈടാക്കിയത്  ചോദ്യം ചെയ്തവരോട് ഇനി നിങ്ങൾക്ക് വേണമെങ്കിൽ കോടതിയിൽ പോകാം എന്ന ധിക്കാരപരമായ മറുപടിയാണ് നൽകിയത്. ഈ സ്ഥാപനത്തിൽ പേപ്പർ ക്യാരി ബാഗ് ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞ വ്യാപാരി നേതാക്കൾക്കെതിരെ പഞ്ചായത്ത് സെക്രട്ടറി  കള്ളകേസ് കൊടുത്തിരിക്കുകയാണെന്നും വ്യാപാരി നേതാക്കൾ ആരോപിച്ചു.ചെറുകിട കച്ചവടക്കാർ ഉയർന്ന അഡ്വവാൻസും,വാടകയും ,കറൻ്റ് ബില്ലും, ലേബർ ലൈസൻസും, അളവ് തൂക്ക ലൈസൻസും മറ്റു എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് കച്ചവടം നടത്തുന്നു എന്നാൽ ഇതൊന്നും പാലിക്കാതെ ഗുഡ്സ് വാഹനങ്ങളിൽ വന്ന് വഴിയോരകച്ചവടക്കാർ ടൗണിൽ വന്ന് കച്ചവടം നടത്തി പോകുന്നു.ഇതിനെതിരെ ചെറുവിരൽ അനക്കാൻ പോലും പഞ്ചായത്ത് അധികാരികൾ തയ്യാറാവുന്നില്ലെന്നും  വ്യാപാരി വ്യവസായി സമിതി ചങ്ങരംകുളം യൂണിറ്റ് വാഹികൾ പറഞ്ഞു. സെക്രട്ടറി റൗഫ് ചിയ്യാനൂർ, സമിതി ജില്ലാ കമ്മിറ്റി അംഗം അപി മുഹമ്മദ് മാനു, സമിതി വൈസ് പ്രസിഡൻ്റുമാരായ ജമാൽ പള്ളിക്കര, ദാസൻ തിരുമംഗലത്ത് ,ജോയൻ്റ് സെക്രട്ടറി രതീഷ് തിരുമംഗലത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.