29 March 2024 Friday

നിർമ്മാല്യം ഒരു നാഴികക്കല്ല്:നിർമ്മാല്യം അമ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

ckmnews

നിർമ്മാല്യം ഒരു നാഴികക്കല്ല്:നിർമ്മാല്യം അമ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി


ചങ്ങരംകുളം:മലയാളത്തിലെ നവതരംഗ സിനിമയിലെ ഒരു നാഴികക്കല്ലാണ് നിർമ്മാല്യമെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിർമ്മാല്യം സിനിമയുടെ അമ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കക് കുറിച്ചുകൊണ്ട്  നിർമ്മാല്യത്തിന്റെ വെളിച്ചങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ആലങ്കോട് ലീലാകൃഷ്ണൻ.ഗ്രാമീണ ജീവിതവും ആചാരങ്ങളും പശ്ചാത്തലമാക്കി നവോത്ഥാനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്ന മികച്ച സിനിമാനുഭവമാണ് നിർമ്മാല്യം അത് വിശ്വാസനഷ്ടങ്ങൾക്കെതിരായ കലാപവുമാണ്.യോഗത്തിൽ എം.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.വി. മോഹനകൃഷ്ണൻ സ്വാഗതവും  ജബ്ബാർ ആലങ്കോട് നന്ദിയും പറഞ്ഞു.