28 March 2024 Thursday

ഇനിയുള്ള അഞ്ചുദിനങ്ങൾ അറബിക്കടലിന്റെ തീരത്ത് കലയുടെ വേലിയേറ്റം സി-സോൺ കലോത്സവത്തിന് പൊന്നാനി എം.ഇ.എസ്. കോളേജിൽ നാളെ തിരി തെളിയും

ckmnews

ഇനിയുള്ള അഞ്ചുദിനങ്ങൾ അറബിക്കടലിന്റെ തീരത്ത് കലയുടെ വേലിയേറ്റം


സി-സോൺ കലോത്സവത്തിന് പൊന്നാനി എം.ഇ.എസ്. കോളേജിൽ നാളെ തിരി തെളിയും


പൊന്നാനി: ഇനിയുള്ള അഞ്ചുദിനങ്ങൾ അറബിക്കടലിന്റെ തീരത്ത് കലയുടെ വേലിയേറ്റം. ജില്ലയിലെ കലാലയങ്ങളിലെ കലാകാരൻമാരും കലാകാരികളും കടൽക്കാറ്റുവീശുന്ന പൊന്നാനിയുടെ തീരത്ത് ആവേശത്തിരയുയർത്തും. 'കലൈമാനി' എന്നു പേരിട്ട കാലിക്കറ്റ് സർവകലാശാലാ സി-സോൺ കലോത്സവത്തിന് പൊന്നാനി എം.ഇ.എസ്. കോളേജിൽ തിങ്കളാഴ്‌ച തിരിതെളിയും.



മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സി-സോൺ കലോത്സവത്തിന്റെ അരങ്ങുണരുന്നത്. കോവിഡിനെത്തുടർന്ന് ഉപേക്ഷിച്ച കലോത്സവം പുനരാരംഭിക്കുന്നതിനാണ് പൊന്നാനി ആതിഥ്യമരുളുന്നത്. ജില്ലയിലെ വിവിധ കോളേജുകളിൽനിന്നായി ആയിരത്തിലേറേ വിദ്യാർഥികൾ അഞ്ചുദിവസത്തെ കലാമേളയിൽ മാറ്റുരയ്ക്കും. 69 സ്റ്റേജിനങ്ങളും 37 സ്റ്റേജിതര ഇനങ്ങളും ഉൾപ്പെടെ 106 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ആദ്യ രണ്ടുദിവസങ്ങളിൽ സ്റ്റേജിതര മത്സരങ്ങളാണ്.


അഞ്ചു വേദികളിലായാണ് മത്സരങ്ങൾ നടക്കുക. രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിൽ പൊന്നാനിയുടെ പെരുമയുയർത്തിയ വ്യക്തികളുടെ പേരിലാണ് വേദികൾ അറിയപ്പെടുക. ഒന്നാംവേദി ഇമ്പിച്ചിബാവയുടെയും രണ്ടാംവേദി ഉറൂബിന്റെയും മൂന്നാംവേദി ഇടശ്ശേരിയുടെയും പേരുകളിൽ അറയപ്പെടും. ടി.കെ. പദ്മിനിയുടെയും എം. ഗേവിന്ദന്റെയും പേരാണ് യഥാക്രമം നാലും അഞ്ചും വേദികൾക്കു നൽകിയിരിക്കുന്നത്.