24 April 2024 Wednesday

ദാറുസ്സലാം ഇംഗ്ളീഷ് സ്കൂളില്‍ മെഗാ ആര്‍ട് സ് ഫെസ്റ്റ് ഇ-മെര്‍ജ് 2020 സമാപിച്ചു

ckmnews

ദാറുസ്സലാം ഇംഗ്ളീഷ് സ്കൂളില്‍ മെഗാ ആര്‍ട് സ് ഫെസ്റ്റ് ഇ-മെര്‍ജ് 2020 സമാപിച്ചു


ചങ്ങരംകുളം:കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന  കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ചങ്ങരംകുളം ദാറുസ്സലാം ഇംഗ്ലീഷ് സ്കൂളിൽ നടത്തിയ  മൂന്നു ദിവസം നീണ്ടു നിന്ന വിർച്ച്വൽ ആർട്സ് ഫെസ്റ്റ്,ഇ-മെർജ് 2020 ന് തിരശീല വീണു.അഡ്മിനിസ്ട്രേഷൻ ഡയറക്ടർ  യഹിയ. പി.അമയത്തിന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 17 രാവിലെ  9 മണിയ്ക്ക്  യൂട്യൂബ് ലൈവ് ആയി  നടത്തപ്പെട്ട പ്രസ്തുത പരിപാടിയുടെ  ഉത്ഘാടന ചടങ്ങിൽ പ്രശസ്ത സിനിമാ താരവും കോമഡി ഉത്സവം  അവതാരകനുമായ മിഥുൻ രമേഷ്  മുഖ്യ  അതിഥിയായി വേദി ധന്യമാക്കി. ഡി. സി.എ. പ്രസിഡന്റ്‌ അഷ്‌റഫ് കോക്കൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്കൂൾ  പ്രിൻസിപ്പൽ ശ്രീജ.എം. ആർ,മാനേജ്മെന്റ്  എക്സിക്യൂട്ടീവുകളായ ‌ ഷാനവാസ്‌  വട്ടത്തൂർ, മുംതസർ മുഹമ്മദ്‌, പി. ടി. എ  പ്രസിഡന്റ്‌  മുസ്തഫ  മാട്ടം, ആർട്സ്  സെക്രട്ടറി  റിദ ഫാത്തിമ, സ്കൂൾ ഹെഡ് ബോയ് റസിൻ ഹമീദ്, സ്കൂൾ ഹെഡ് ഗേൾ ആയിഷ വഫ, ദിൽഷാന ടീച്ചർ, പ്രോഗ്രാം കോർഡിനേറ്റർ സുകേഷ്. സി. വി എന്നിവർ സംസാരിച്ചു. മൂന്നു ദിവസങ്ങളായി ഒരേ സമയം മൂന്നു വ്യത്യസ്ത  സ്റ്റേജുകളിലായി മാറ്റുരയ്ക്കപ്പെട്ട വൈവിധ്യമർന്ന  മത്സരങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ന് മൂന്നരയ്ക്ക് സംഘടിപ്പിച്ച സമാപന  ചടങ്ങിൽ വിജയികളെ അനുമോദിച്ചു. റൂബി ഹൗസ് ഒന്നാം സ്ഥാനവും സഫയർ  ഹൗസ് രണ്ടാം സ്ഥാനവും എമറാൾഡ് ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.