20 April 2024 Saturday

സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ സഹപാഠിക്ക് വീടൊരുങ്ങിയത് 110 ദിവസം കൊണ്ട്

ckmnews

സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ സഹപാഠിക്ക് വീടൊരുങ്ങിയത് 110 ദിവസം കൊണ്ട്


ചങ്ങരംകുളം:110 ദിവസം കൊണ്ട് സഹപാഠിക്ക് വീടൊരുക്കി ഒരു പോലീസ് ഉദ്യോഗസ്ഥനും സഹപാഠികളും.ചങ്ങരംകുളം സർക്കിൾ ഇൻസ്പെക്ടർ ബഷീർ ചിറക്കൽ മുൻകയ്യെടുത്താണ് , സമൂഹത്തിൽ ഏറെ പിന്തുണയും കയ്യടിയും നേടിയ സ്നേഹഭവനം ഒരുങ്ങിയത് .ഈ വർഷത്തെ കണ്ണേങ്കാവ് പൂരത്തിൽ നിന്ന് മധുര പലഹാരങ്ങൾ വാങ്ങി തൻ്റെ ഭാര്യക്കൊപ്പം സഹപാഠിയുടെ വീട് തേടിയിറങ്ങിയ ബഷീർ സാറി ന് വീട് പറഞ്ഞ് കൊടുക്കാൻ സഹപാഠി തയ്യാറായില്ലെങ്കിലും , ലൊക്കേഷൻ തപ്പി തെരഞ്ഞ പിടിച്ച് വീട് കണ്ടെത്തി ഉപഹാരങ്ങൾ നൽകി , സഹപാഠിയുടെ വീട് കണ്ടപ്പോൾ തന്നെ മനസ്സ് തളർന്ന ബഷീർ സാറിന് അവരുമായുള്ള സംസാരത്തിനിടയിലെ കണ്ണ് നീര് കണ്ടപ്പോൾ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല . സഹപാഠികളെയും സുമനസ്സുകളെയും വിവരമറിയിച്ചപ്പോൾ  എല്ലാ വിധ പിന്തുണയും ബഷീർ ചിറക്കലിന് ലഭിച്ചു .. 110 ദിവസങ്ങൾക്കിപ്പുറം സഹപാഠിയുടെ വീടിൻ്റെ പാല് കാച്ചൽ  ചടങ്ങ് നടക്കുമ്പോൾ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ സഹപാഠികളുടെയും സുമനസുകളുടെയും സഹകരണത്തോടെ ഒരു വീട് നിർമ്മിച്ച് നൽകാൻ കാണിച്ച  സേവനത്തിന് പോലീസ് സേനയിൽ നിന്നും നാട്ടുകാരിൽ നിന്നും ഏറെ പിന്തുണയും പ്രാർത്ഥനകളും ആശംസകളുമാണ് ബഷീർ ചിറക്കലിനെ തേടിയെത്തുന്നത്