28 March 2024 Thursday

കോലാത്ത്പാടം കോൾ പടവ് കർഷക സംരക്ഷണ സമിതയുടെ ആഭിമുഖ്യത്തിൽ കർഷകയോഗം നടന്നു

ckmnews

കോലാത്ത്പാടം കോൾ പടവ് കർഷക സംരക്ഷണ സമിതയുടെ ആഭിമുഖ്യത്തിൽ കർഷകയോഗം നടന്നു


ചങ്ങരംകുളം:കോലാത്ത്പാടം കോൾപടവ് കർഷക സംരക്ഷണ സമിതയുടെ ആഭിമുഖ്യത്തിൽ കർഷക യോഗം നടന്നു.കോൾ സമിതി പ്രസിഡൻ്റ് ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു ഹക്കീം പെരുമുക്ക് ഉദ്ഘാടനം ചെയ്തു,പിപി ആസാദ്,സിവി ഇബ്രാഹീം,വി കമറുദ്ദീൻ എന്നിവർ സംസാരിച്ചു.ആലംകോട് കൃഷി ഭവനിലേക്ക് പ്രതിഷേധ കർഷക മാർച്ച് നടത്താൻ യോഗത്തിൽ തീരുമാനിച്ചു.വാർഷിക പൊതു യോഗം ജൂൺ മാസത്തിൽ വിളിച്ചു ചേർക്കാൻ അധികൃതർ ഇടപെടണമെന്നും.കുടിശ്ശികയുള്ള പമ്പിംഗ് സബ് സിഡി കർഷകർക്ക് വാങ്ങി നൽകാത്ത കമ്മറ്റിക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അമിതമായി പമ്പിംഗ് ചാർജ് പിരിക്കുന്നത് അവസാനിപ്പിക്കണമെന്നുംഭീമമായ പമ്പിംഗ് ചാർജ് പിരിക്കേണ്ട സ്ഥിതി ഇല്ലെന്നും കോൾ സംരക്ഷണ സമിതിയും കർഷകരും അഭിപ്രായപ്പെട്ടു. ജൂൺ മാസം യോഗം വിളിച്ചുചേർത്തു വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കാനും കോൾ കൃഷി കമ്മറ്റി തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.