29 March 2024 Friday

വ്യാജ രേഖകൾ നൽകി കർഷക ആനുകല്യം തട്ടിയെടുത്തെന്ന് പരാതി

ckmnews

വ്യാജ രേഖകൾ നൽകി കർഷക ആനുകല്യം തട്ടിയെടുത്തെന്ന് പരാതി


ചങ്ങരംകുളം:കോലത്തു പാടംകോൾ പടവിലെ കൃഷി ചെയ്ത കർഷകർക്കുളള -കാർഷിക സബ്സിഡി വ്യാജ രേഖകൾ നൽകി മറ്റൊരാൾ തട്ടിയെടുത്തതായി കോലത്ത് പാടം കോൾ പടവ് സെക്രട്ടറി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. 85 സെന്റ് മാത്രം കൃഷി ഭൂമിയുള്ള പെരുമുക്ക് കിളിയാംകുന്ന് സ്വദേശിനിയാണ് മറ്റു രണ്ട് പേരുടെ സമ്മതമില്ലാതെ യും കൃഷി സ്ഥല ഉടമകൾ അറിയാതെയും വ്യാജ രേഖകൾ നൽകി കാർഷിക ആനുകൂല്യം കൈപറ്റിയതെന്നാണ് ആരോപണം. കൃഷി ചെയ്ത കർഷകർക്ക് ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്ന് കൃഷിഭവനിൽ പരാതി നൽകുകയും ഈ കർഷകരുടെ രേഖകൾ തിരുവനന്തപുരത്തേക്ക് അയക്കുകയുമായിരുന്നു.തുടർന്ന് ഈ സ്ഥലത്തിന്റെ പേരിലുള്ള ആനുകൂല്യം കൈപ്പറ്റിയതായാണ് അറിയിപ്പ് ലഭിച്ചതെന്നും തങ്ങൾക്ക് ലഭിക്കേണ്ട കോൾ പടവ് നെൽ കർഷകർക്കുള്ള  സബ്സിഡിയാണ് മറ്റൊരാൾ എടുത്തതെന്നുമാണ് പരാതി. 85 സെന്റ് മാത്രം കൃഷി ഭൂമിയുള്ള ആൾ 3 ഏക്കറിൽ കൃഷി ചെയ്തായി രേഖ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കോലത്തു പാടംകോൾ പടവ് സെക്രടറി വി വി. കരുണാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.