24 April 2024 Wednesday

ഇന്റർകോണ്ടിനെന്റൽ – സാഫ് കപ്പുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ രണ്ട് മലയാളികൾ

ckmnews


ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇന്റർകോണ്ടിനെന്റൽ – സാഫ് കപ്പ് ടൂര്ണമെന്റിനുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടൂർണമെന്റുകൾക്കുമായി 27 അംഗ ടീമിനെയാണ് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചത്. ടീമിൽ രണ്ട് മലയാളികൾ ഉൾപ്പെട്ടു. പരിചയ സമ്പന്നരായ താരങ്ങളെയും യുവതാരങ്ങളെയും ഉൾപ്പെടുത്തിയ ടീമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനിച്ച ഇന്ത്യൻ ഫുട്ബോളിലെ ക്ലബ് മത്സരങ്ങളിലെ പ്രകടനങ്ങൾ കണക്കിലെടുത്താണ് ടീം പ്രഖ്യാപനം. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ടീമിൽ ഉൾപ്പെട്ടു.

ജൂൺ ഒൻപതിനാണ് ഇന്റർകോണ്ടിനന്റൽ കപ്പ് അരങ്ങേറുക. ഒഡീഷയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലെബനൻ, വനാതു, മംഗോളിയ എന്നിവർ പങ്കെടുക്കും. മംഗോളിയക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2019 ൽ നടന്ന അവസാന ടൂർണമെന്റിൽ നോർത്ത് കൊറിയ ആയിരുന്നു വിജയികൾ. ജൂൺ 21 നു ആരംഭിക്കുന്ന സാഫ് കപ്പിന് വേദിയാകുന്നത് കർണാടകയിലെ ശ്രീ കണ്ടീരവ സ്റ്റേഡിയമാണ്. ഗ്രൂപ്പ് എയിൽ കുവൈറ്റ്, നേപ്പാൾ, പാകിസ്ഥാൻ എന്നിവരോടൊപ്പമാണ് നിലവിലെ ജേതാക്കളായ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. 2024 ലെ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൂർണമെന്റുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ഇന്ത്യയുടെ തീരുമാനം.


ഇന്ത്യയുടെ സ്‌ക്വാഡ് :


ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ഫുർബ ലചെൻപ ടെമ്പ.


ഡിഫൻഡർമാർ: സുഭാഷിഷ് ബോസ്, പ്രീതം കോട്ടാൽ, സന്ദേശ് ജിംഗൻ, അൻവർ അലി, ആകാശ് മിശ്ര, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ.


മിഡ്ഫീൽഡർമാർ: ലിസ്റ്റൺ കൊളാക്കോ, ആഷിക് കുരുണിയൻ, സുരേഷ് സിംഗ് വാങ്ജാം, രോഹിത് കുമാർ, ഉദാന്ത സിംഗ്, അനിരുദ്ധ് ഥാപ്പ, നൗറെം മഹേഷ് സിംഗ്, നിഖിൽ പൂജാരി, ജീക്‌സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, ലാലെങ്‌മാവിയ റാൾട്ടെ, ലാലിയൻസുവാല ചാങ്‌ട്ടെ, റൗളിൻ ബൊർഗെസ്, നന്ദകുമാർ സെക്കാർ.