10 June 2023 Saturday

കുന്നംകുളത്ത് തെക്കേപ്പുറം സ്വദേശിയായ ഓട്ടോ ഡ്രൈവർ പാമ്പുകടിയേറ്റ് മരിച്ചു

ckmnews


കുന്നംകുളം:തെക്കേപ്പുറത്ത്‌ ഗൄഹനാഥൻ പാമ്പ്‌ കടിയേറ്റു മരിച്ചു. കുന്നംകുളം തെക്കേപ്പുറം പുലിക്കോട്ടിൽ സോളമൻ (50) ആണ്‌ വീട്ടുമുറ്റത്ത്‌ നിന്നും പാമ്പ്‌ കടിയേറ്റ്‌ മരിച്ചത്‌. ഇന്നലെ രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച്‌ മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു പാമ്പ്‌ കടിയേറ്റത്‌. കടിയേറ്റ്‌ മൂന്ന് മിനുട്ടിനുള്ളിൽ സോളമൻ കുഴഞ്ഞു വീണു.കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുന്നംകുളം പട്ടാമ്പി റോഡിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു സോളമൻ. ഭാര്യ സ്മിത സ്മിത ഒരു വർഷം മുമ്പാണ്‌ മരിച്ചത്‌. മക്കൾ: ഏഞ്ചൽ, അലൻ.