28 March 2024 Thursday

ചേലക്കടവ് ഐഎന്‍സി പ്രവാസി കൂട്ടായ്മ അനുമോദന സദസ്സ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ചേലക്കടവ് ഐഎന്‍സി പ്രവാസി കൂട്ടായ്മ അനുമോദന സദസ്സ് സംഘടിപ്പിച്ചു.റഹീം ചേലക്കടവിന്റെ അധ്യക്ഷതയിൽ 

കോവിഡ് പ്രോട്ടോകോൾ 

പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ പ്രദേശത്തെ എസ്എസ്എല്‍സി പ്ളസ്ടു വിജയം നേടിയ വിദ്യാര്‍ത്ഥികളെ പുരസ്കാരം നല്‍കി അനുമോദിച്ചു.ഫൈസൽ കെ വി സ്വാഗതം പറഞ്ഞു.പരിപാടി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി രാജീവ് ഉത്ഘാടനം ചെയ്തു.ലോഗോ പ്രകാശനവും ഇപി രാജീവ് നിര്‍വഹിച്ചു.കണ്ണൻ നമ്പ്യാർ,നവാസ് വിരളിപ്പുറത്ത്,മുസ്തഫ മാട്ടം,അലിമോൻനരണിപ്പുഴ, രമേശ്.ചേലക്കടവ് 

സലാം കെ പി, സെമീർ സി വി, അഷ്‌റഫ്‌ ടി വി, ഷാഫി കെ വി,, നഹാസ് കെ പി,ഷാജി പി എം, റിയാസ് കെ പി,ഷെജീർ ടി വി, അഫ്നാസ് കെ വി തുടങ്ങിയവർ പങ്കെടുത്തു.അനസ് ചേലക്കടവ് നന്ദി പറഞ്ഞു.യൂത്ത് കോൺഗ്രസ്‌ യൂത്ത് കെയറിന്റെ കോവിഡ് 19 പ്രതിരോധ

പ്രവർത്തനങ്ങളുടെ ഭാഗമായി 

ചേലക്കടവ് പ്രദേശത്തെ വീടുകളിലും, കടകളിലും മാസ്ക് വിതരണം നടത്തിയിരുന്നു അതിനായി മാസ്ക്ക് 

തയ്ച്ചുനൽകിയ സഹോദരിമാർക്ക്

പ്രവാസി കൂട്ടായ്മയുടെ സ്നേഹ സമ്മാന വിതരണവും ചടങ്ങില്‍ നടന്നു.