Alamkode
വെൽഫെയർ പാർട്ടി ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധസമരം നടത്തി
വെൽഫെയർ പാർട്ടി ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധസമരം നടത്തി
ചങ്ങരംകുളം: സംസ്ഥാന സർക്കാർ നടപ്പാക്കിയ കെട്ടിട നിർമാണ പെർമിറ്റ് ഫീസിന്റെ വൻതോതിലുള്ള വർധനക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധസമരം നടത്തി. ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന സമരം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി ഉദ്ഘാടനം ചെയ്തു. എം കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ടി വി മുഹമ്മദ് അബ്ദുൾ റഹിമാൻ, റഷീദാ റഫീക്ക്,മുജീബ് കോക്കൂർ, സലീം പുത്തൻ പുരക്കൽ, സീനത്ത് കോക്കൂർ,ആരിഫ ഉസയിൻ, ലമീഹ് സാക്കിർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.