25 April 2024 Thursday

നരണിപ്പുഴ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ തണലിൽ റഫീഖിന് കാരുണ്യ ഭവനം

ckmnews

നരണിപ്പുഴ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ തണലിൽ റഫീഖിന് കാരുണ്യ ഭവനം


ചങ്ങരംകുളം:നരണിപ്പുഴ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ തണലിൽ റഫീഖിന്റെ വീടന്ന സ്വപ്നം യാഥാർത്ഥ്യമായി.കാരുണ്യ ഭവനത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിച്ചു.വീടിന്റെ താക്കോൽ ഭിന്നശേഷിക്കാരനായ റഫീക്കിന് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.പരിപാടിയിൽ ട്രസ്റ്റ് ചെയർമാനും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ നരണിപ്പുഴ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ നൗഷാദ് നരണിപ്പുഴ ,വനിതാലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ,മുസ്ലിം ലീഗ് മണ്ഡലം പ്രസി ഡണ്ട് പി പി യൂസഫലി, മണ്ഡലം സെക്രട്ടറി സി എം യൂസഫ്,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് കാട്ടിൽ, പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡണ്ട് റാഷിദ് നെച്ചിക്കൽ , ഷാനവാസ് വട്ടത്തൂർ, കാസിം ഫൈസി പോത്തനൂർ, സുലൈമാൻ മാളിയേക്കൽ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി,ഷഫീർ സഫരി, സിദ്ധീഖ് പന്താവൂർ,ബശീർ നരണിപുഴ,സി.അബൂബക്കർ , ഷമീർ ഇടിയാട്ട യിൽ സംബന്ധിച്ചു. കബീർ നരണിപ്പുഴ, റസാക്ക് മാളിയേക്കൽ, മനാഫ് നരണിപ്പുഴ, റസാക്ക് വെള്ളക്കടവിൽ,ഇക്ബാൽ നരണിപ്പുഴ, അഷ്റഫ് കോർപ്പുള്ളി നേതൃത്വം നൽകി.