10 June 2023 Saturday

പഴഞ്ഞി സ്വദേശിയായ ബോഡിബിൽഡർ നിമേഷിനെ ഗുരുവായൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

പഴഞ്ഞി സ്വദേശിയായ ബോഡിബിൽഡർ നിമേഷിനെ ഗുരുവായൂരിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കുന്നംകുളം:പഴഞ്ഞി സ്വദേശിയായ ബോഡിബിൽഡറെ ഗുരുവായൂരിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പഴഞ്ഞി സ്വദേശി കോതനാത്ത് വീട്ടിൽ മോഹൻദാസിന്റെ മകൻ നിമേഷ്(36)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌.ഭാര്യയുമായി വഴക്കിട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുവായൂരിലെ വാടകവീട്ടിലെ മുറിയിലാണ് നിമേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം ചാവക്കാട്  താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും