19 April 2024 Friday

ശാരീരിക-മാനസിക വെല്ലുവിളികളെ അതിജീവിച്ച് മികച്ചവിജയം നേടി ഹഫ മോൾ

ckmnews

ശാരീരിക-മാനസിക വെല്ലുവിളികളെ അതിജീവിച്ച് മികച്ചവിജയം നേടി ഹഫ മോൾ


ചങ്ങരംകുളം:ശാരീരിക-മാനസിക വെല്ലുവിളികളെ അതിജീവിച്ച് മികച്ചവിജയം നേടി ഹഫ മോൾ.പള്ളിക്കര കിളായിൽ ഷൌക്കത്തലി, ജെസീല ദമ്പതികളുടെ മകളായ ഹഫ ഫാത്തിമയാണ് ഈ നേട്ടം കൈവരിച്ചത്. ജന്മനാൽ ശാരീരിക വൈകല്യങ്ങൾ ഉള്ള ഹഫ മോൾ വിദേശത്തും സ്വദേശത്തുനിന്നുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.മൂക്കുതല ഗവണ്മെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ വിദ്യാർത്ഥിനി ആയിരിന്നു.ഹഫ മോളുടെ വിദ്യാഭ്യാസത്തിലും പരിചരണത്തിലും മാതാപിതാക്കൾ നടത്തിയ പരിശ്രമങ്ങൾ ഏറെ ശ്ലാഖനീയമാണ്.കോൺഗ്രസ് നേതാക്കൾ ഹഫ മോളെ വീട്ടിലെത്തി അനുമോദിക്കുകയും സൈബർ കോൺഗ്രസ് ചങ്ങരംകുളം ഉപഹാരം നൽകുകയും ചെയ്തു.