20 April 2024 Saturday

താനൂരിൽ ഇനി ന്യൂജൻ റേഷൻ കട:കെ സ്റ്റോർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

ckmnews

താനൂരിൽ ഇനി ന്യൂജൻ റേഷൻ കട:കെ സ്റ്റോർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു


താനൂർ:പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കുന്നതിനായി കുണ്ടുങ്ങലിൽ ആരംഭിച്ച കെ സ്റ്റോർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്ത്പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ള ചുരുക്കം ചില റേഷൻ സാധനങ്ങൾ മാത്രം നൽകി വരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കാൻ സർക്കാർ ആവിഷ്‌കരിച്ചതാണ് കേരള സ്റ്റോർ പദ്ധതി. കെ സ്റ്റോർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ റേഷൻ കടകൾ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.

തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ ആദ്യവിൽപ്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.എ കാദർ, പഞ്ചായത്ത് അംഗങ്ങളായ നസ്രി തേത്തയിൽ, ചാത്തേരി സുലൈമാൻ, ഇ. അനോജ്, ഒ സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സപ്ലെ ഓഫീസർ കെ സി മനോജ്കുമാർ സ്വാഗതവും റേഷനിങ് ഇൻസ്‌പെക്ടർ ഹരി നന്ദിയും പറഞ്ഞു.