10 June 2023 Saturday

കാലടിയിലും മാറഞ്ചേരിയിലുമായി വിവാഹത്തിൽ പങ്കെടുത്ത 100 ഓളം പേർക്ക് ഭക്ഷ്യ വിഷബാധ

ckmnews


ചങ്ങരംകുളം:കാലടിയിലും മാറഞ്ചേരിയിലുമായി വിവാഹത്തിൽ പങ്കെടുത്ത 100 ഓളം പേർക്ക് ഭക്ഷ്യ വിഷബാധ.ബുധനാഴ്ച എടപ്പാളിനടുത്ത് കാലടിയിൽ നടന്ന വിവാഹത്തിന് ഭക്ഷണം കഴിച്ചവർക്കാണ്  ഭക്ഷ്യ വിഷബാധയേറ്റത്.വധുവിന്റെ വീടായ മാറഞ്ചേരി തുറുവാണം എന്ന സ്ഥലത്ത് നിന്ന് വിവാഹത്തിൽ പങ്കെടുത്ത 60 ൽ അതികം പേർ ആശുപത്രിയിൽ ചികിത്സ തേടി.കാലടിയിൽ വരന്റെ വീട്ടിൽ പങ്കെടുത്ത 30 ഓളം പേർ ചികിത്സ തേടിയതായാണ് വിവരം.മാറഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ 30ഓളം പേർ ചികിത്സ തേടി. മറ്റു വിവിധ ആശുപത്രികളിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആളുകൾ എത്തിയിട്ടുണ്ട്.പൊന്നാനി താലൂക്ക് ആശുപത്രിയിൽ 27 ഓളം പേർ എത്തിയിട്ടുണ്ട്.ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി