25 April 2024 Thursday

ആറ് പതിറ്റാണ്ടിലേറെ ഉന്തു വണ്ടിയിൽ ജീവിച്ച വേലായുധേട്ടന്‍ വിടവാങ്ങി

ckmnews



ചങ്ങരംകുളം:തണുപ്പും ചൂടും തളർത്താതെ

ജീവിത ശ്വാസത്തിനു വേണ്ടി ആറ് പതിറ്റാണ്ടോളംപതിറ്റാണ്ടോളം ഉന്തുവണ്ടിയിൽ ഉപജീവനത്തിന് വേണ്ടി പൊരുതിയ വേലായുധേട്ടൻ എന്ന വേലായുധൻ വിടവാങ്ങി.വെള്ളിയാഴ്ച  വെളുപ്പിനായിരുന്നു നെല്ലിക്കൽ വേലായുധൻ(68) വിടവാങ്ങിയത്‌.നന്നംമുക്ക് സ്വദേശിയായ വേലായുധൻ  ഐനിച്ചോട് മാർത്തോമ സ്കൂളിന് മുന്നിൽ കടല കച്ചവടം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.ഇതു കൊണ്ട് തന്നെ ഇവിടെ പടിച്ചിറങ്ങിയ ആരും വേലായുധേട്ടനെ മറക്കാനിടയില്ല.ഈ കാലയളവിൽ അറിയാത്തവരും,കാണാത്തവരും മിണ്ടാത്തവരുമായി പ്രദേശത്ത് ആരും തന്നെയില്ല എന്നത് വേലായുധൻ എന്ന പച്ചമനുഷ്യനെ വേറിട്ടു നിർത്തുകയായിരുന്നു.കാ തുകളിൽ വിരുന്നെത്തുന്ന  ഇമ്പമേറും മാപ്പിള പാട്ടുകൾ വേലായേട്ടന്റെ വരവ് ഒരു നാടിനെ അറിയിക്കാൻ അദ്ദേഹം കണ്ടത്തിയ ഹൃദ്യമായ  രീതിയാണ്.പ്രദേശത്തു  മാപ്പിള പാട്ടിന്റെ ഇശലുകൾ ഇത്രയും ജനകിയ മാക്കിയതിൽ വേലായുധന്റെ പങ്കുവളെരെ വലുത് തന്നെ


കളർ മിട്ടായി , നാരങ്ങയും , സബർജില്ലും പകുതിയായി മുറിച്ചു മുളകും ഉപ്പും തേച്ചു  ഇരുപത്തഞ്ചു പൈസക്കുള്ള ആദായ  കച്ചവടം.കടലയും  , പരീക്ഷ ക്കുള്ള വരയുള്ളതും ഇല്ലാത്തതു മായ പേപ്പറുകൾ , പേനയും  പെൻസിലും  എല്ലാം കൊണ്ടും സ്കൂളിലെത്തുന്ന കുട്ടികളെ ആശ്വസിപ്പിക്കുകയും കൊതിപ്പിക്കുകയും ച്യ്തിരുന്ന   വേലായേട്ടന്റെ  ആ ഉന്തുവണ്ടി ഇനി ഇനി ഇല്ല എന്നത് പ്രദേശത്തിന് വലിയ ശൂന്യത സമ്മാനിക്കും.

സംസ്കാരം വൈകിയിട്ട് നടക്കും.ഭാര്യ. ലീല

മക്കൾ. ലിജു.ലിഷ.ലിനി

ലിജി.മരുമക്കൾ. സശി.പ്രദീപ്.അനീഷ്