19 April 2024 Friday

ഗ്രാമങ്ങളിലെ ഫുട്ബോൾ മൽസരം:ഗ്യാലറികളിൽ സ്ത്രീ പങ്കാളിത്തം ഏറുന്നു

ckmnews

ഗ്രാമങ്ങളിലെ ഫുട്ബോൾ മൽസരം:ഗ്യാലറികളിൽ സ്ത്രീ പങ്കാളിത്തം ഏറുന്നു


ചാലിശ്ശേരി സോക്കർ അസോസിയേഷൻ ഒരുക്കിയ അഖിലേന്ത്യാ സെവൻസ് ഫ്ളെഡ് ലൈറ്റ് ടൂർണ്ണമെന്റിലെ വനിത ഏകദിന മൽസരം കായികപ്രേമികൾക്ക്  വേറിട്ടകാഴ്ചയും ആവേശവുമായി.ബുധനാഴ്ച രാത്രി നടന്ന മൽസരത്തിൽ എഫ്.സി. തൃശൂരും , സോക്കർ എഫ്.സി തിരുവനന്തപുരവും തമ്മിലുള്ള മൽസരം കാണുവാൻ നിരവധി സ്ത്രീകളാണ് ഗ്യാലറി കൈയ്യടക്കിയത്.വളയും കൊലസുമണിഞ്ഞ വനിതകൾ പന്തിനായി   മൈതാനത്ത് പാറി നടന്നു ഇരു ടീമുകളും മിന്നൽ ഷോട്ടുകൾ പുറത്തെടുത്തു 

കളിയുടെ മുഴുവൻ  സമയവും ഇരുന്ന്   സ്ത്രീകൾ കളി  കൺകുളിർക്കെ  

കണ്ടു. ഇരുടീമിനും മികച്ച പിൻതുണ നൽകി.സന്തോഷ് ട്രോഫി ,ഐ.എസ്. എൽ കളികളിൽ സ്ത്രീകൾ എത്തുമെങ്കിലും ഗ്രാമങ്ങളിലെ സെവൻസ് മൈതാനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം കാൽപന്ത് കളിക്കാർക്ക് ആവേശമാവുകയാണ്.