28 March 2024 Thursday

സംസ്ഥാന പാതയിൽ സ്വകാര്യ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം കോലിക്കര സ്വദേശി മരിച്ചു

ckmnews

സംസ്ഥാന പാതയിൽ സ്വകാര്യ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം കോലിക്കര സ്വദേശി മരിച്ചു


ചങ്ങരംകുളം:സംസ്ഥാന പാതയിൽ സ്വകാര്യ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം കോലിക്കര സ്വദേശി മരിച്ചു.കോലിക്കര സ്വദേശി  തെക്കേകര മൊയ്തു(58) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കോലിക്കര സെന്ററിൽ കഴിഞ്ഞ 29ന് വൈകിയിട്ട് 7 മണിയോടെയാണ് അപകടം.റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച മൊയ്തുവിനെ സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മൊയ്തുവിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും