29 March 2024 Friday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ സംഘടിപ്പിച്ചു

ckmnews


എരമംഗലം:മാലിന്യ മുക്‌തം  നവ കേരളം  ക്യാമ്പയിന്റെ ഭാഗമായി  വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ് കല്ലാട്ടേൽ ഷംസുവിന്റെ അധ്യക്ഷതയിൽ  പഞ്ചായത്ത്   കോൺഫറൻസ്  ഹാളിൽ വെച്ച്  ചേർന്ന  യോഗത്തിൽ  ജനപ്രതിനിധികൾ ,വ്യാപാരി വ്യവസായി  ഏകോപന സമിതി ,വ്യാപാരി വ്യവസായി  സമിതി  സംഘടനാ  പ്രതിനിധികൾ  ഓഡിറ്റോറിയം  നടത്തിപ്പുകാർ ,കാറ്ററിംഗ് സർവ്വീസ് പ്രതിനിധികൾ കേരള സ്റ്റേറ്റ് കുക്കിംഗ്  വർക്കേഴ്സ് പ്രതിനിധികൾ  തുടങ്ങിയവർ  പങ്കെടുത്തു.പെരുമ്പടപ്പ് ബ്ലോക്ക്  തല ശുചിത്വ ചാർജ് ഓഫീസർ ഗിരാജ്  മാലിന്യ  സംസ്ക്കരണ രംഗത്തെ നിയമങ്ങളെ കുറിച്ചും ശിക്ഷാ നടപടി കളെ കുറിച്ചും ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിന് പൊതുസമൂഹത്തിൻ്റെ ഉത്തരവാദിത്വത്തെ കുറിച്ചും വിശദമായി സംസാരിച്ചു.മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സംഘടന  പ്രതിനിധികൾ സഹകരണം ഉറപ്പ്                  

നല്കി . സംഘടന  പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ച  ആശങ്കകൾക്ക്  പരിഹാരം കാണുമെന്ന് ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്  യോഗത്തെ അറിയിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി കവിത. ടി.  സ്വാഗതവും പറഞ്ഞ യോഗത്തിൽ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാരായ  മജീദ് പാടിയോടത്ത് സെയ്ത് പുഴക്കര ,ഗ്രാമ പഞ്ചായത്ത്  അംഗം  ഹുസൈൻ പാടത്ത കായിൽ ,ബ്ലോക്ക് കോ- ഓർഡിനേറ്റർ  പി. ഷഹീർ വിവിധ സംഘടനകള  പ്രതിനിധീകരിച്ച്  ജലീൽ കീടത്തേൽ ,ഉമ്മർ ഓർമ,ശശി കണ്ണാത്ത് ,ടി.കെ .മൂസ്സ തുടങ്ങിയവർ  സംസാരിച്ചു .