19 April 2024 Friday

കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; ഗോഡൗൺ പൂർണമായും കത്തി നശിച്ചു

ckmnews


കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. പുക ശ്വസിച്ച രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംജി കോളനിയിലെ മിനി, ഷീജ എന്നിവരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല