23 April 2024 Tuesday

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

ckmnews

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022 - 23 വാർഷിക പദ്ധതിയിൽ പട്ടികജാതി വിഭാഗം യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അതിലൂടെ ജീവനോപാധി കണ്ടെത്തുന്നതിനുമായിട്ടാണ് പദ്ധതി. പ്രസിഡന്റ് സി രാമകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ ഗായത്രി അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫിസർ സ്വാഗതം പറഞ്ഞു. എൻ ആർ അനീഷ്, ഇ കെ ദിലീഷ്, ജയശ്രീ തുടങ്ങിയ ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി രാജീവ്‌ എസ് ആർ നന്ദി പറഞ്ഞു.