19 April 2024 Friday

കീമോ ചികിത്സയുടെ ഭാഗമായി മുടിനഷ്ടപ്പെട്ടവര്‍ക്ക് തലമുടി വളര്‍ത്തി മുറിച്ച് നല്‍കി അഫ്സല്‍

ckmnews


ചങ്ങരംകുളം:കീമോ ചികിത്സയുടെ ഭാഗമായി മുടിനഷ്ടപ്പെട്ടവര്‍ക്ക് തലമുടി വളര്‍ത്തി മുറിച്ച് നല്‍കിയ അഫ്സല്‍ എന്ന യുവാവിന്റെ മാതൃകാ പ്രവൃത്തി ശ്രദ്ധേയമായി.കോലളമ്പ് കോലത്ത് സ്വദേശിയായ അഫ്സല്‍ എന്ന യുവാവാണ് ലോക്ക് ഡൗണ്‍ വേളയില്‍ തന്റെ തലമുടി പരിപാലിച്ച് വളര്‍ത്തിയതിന് ശേഷം ക്യാന്‍സര്‍ രോഗികള്‍ക്കായി ധാനം  ചെയ്തത്.ബ്ളഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് യുവാവ് മുടി മുറിച്ച് നല്‍കിയത്.