19 April 2024 Friday

ആരോഗ്യ ഉപകേന്ദ്രം ജനകീയാരോഗ്യ കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മെയ് 18ന് മുഖ്യമന്ത്രി നിർവഹിക്കും

ckmnews

ആരോഗ്യ ഉപകേന്ദ്രം ജനകീയാരോഗ്യ കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മെയ് 18ന് മുഖ്യമന്ത്രി നിർവഹിക്കും 


ചങ്ങരംകുളം:സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കക്കിടിക്കൽ പാറക്കൽ തോടിനടുത്ത് സ്ഥിതി ചെയ്യുന്ന പെരുമുക്ക് ആരോഗ്യ ഉപകേന്ദ്രം ജനകീയാരോഗ്യ കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം  മെയ് 18ന് വ്യാഴാഴ്ച കാലത്ത് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും.ഇടി മുഹമ്മദ് ബഷീർ മുഖ്യതിഥി ആയി പങ്കെടുക്കും.വിശിഷ്ടാതിഥിയായി നന്ദകുമാർ എംഎൽഎ പങ്കെടുക്കും.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീർ അടക്കമുള്ള ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും