29 March 2024 Friday

അസ്സബാഹ് കോളേജിൽ സംഘർഷം വിദ്യാർത്ഥിക്ക് കുത്തേറ്റു

ckmnews



ചങ്ങരംകുളം:അസ്സബാഹ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു.സെക്കന്റ് ഇയർ ഡിഗ്രി വിദ്യാർത്ഥി പൊന്നാനി സ്വദേശി നിഹാൽ(20)നാണ് കൈക്ക് കുത്തേറ്റത്.ചാലിശ്ശേരി സ്വദേശിയ തേർഡ് ഇയർ വിദ്യാർത്ഥിയാണ് നിഹാലിനെ കയ്യിൽ കരുതിയ കത്തിയെടുത്ത് കുത്തിയത്.ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ നിഹാലിന്റെ കയ്യിൽ പത്തോളം തുന്നലുകൾ ഉണ്ട്. ഏതാനും മാസം മുമ്പ് റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.അന്നും പ്രതിയായ യുവാവ് നിഹാലിനെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചിരുന്നു.സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു