24 April 2024 Wednesday

ചാവക്കാട് ഹനീഫ വധക്കേസ് പ്രതി ഫസൽ ബൈക്കപകടത്തിൽ മരിച്ചു

ckmnews



കുന്നംകുളം: ചാവക്കാട് തിരുവത്ര ഹനീഫ വധക്കേസിലെ പ്രതി ഫസൽ ബൈക്കപകടത്തിൽ മരിച്ചു. എറണാകുളത്ത് ഇന്നലെ രാത്രി ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് കോൺഗ്രസ് നേതാവ് എ.സി. ഹനീഫ വധിക്കപ്പെട്ട കേസിലെ പ്രതിയാണ് ഫസൽ. കേസിലെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. ഈ കേസിലുൾപ്പടെ നിരവധി കേസിലും പ്രതിയായ ഫസൽ ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലും ഉണ്ട്..ചാവക്കാട് തിരുവത്ര ബേബി റോഡ് കൊപ്പര വീട്ടിൽ സെയ്തുമുഹമ്മദിന്റെ മകൻ ഫസലു (40) ആണ് മരിച്ചത്.


തലയ്ക്ക് പരിക്കേറ്റ്  സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.


 ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. ഖബറടക്കം പിന്നീട്.