29 March 2024 Friday

കോലത്തുപാടം കോൾകൃഷി കമ്മറ്റിക്കെതിരെ കർഷകർ രംഗത്ത്

ckmnews

കോലത്തുപാടം കോൾകൃഷി കമ്മറ്റിക്കെതിരെ കർഷകർ രംഗത്ത്


ചങ്ങരംകുളം:എട്ടു വർഷമായി പമ്പിംഗ് സബ് സിഡിക്ക് വേണ്ട രേഖകൾ പുഞ്ച സ്പെഷൽ ഓഫീസിൽ നൽകുന്നില്ലെന്നും പമ്പിംഗ് സബ് സിഡി കുടിശ്ശിക തീർക്കുന്നില്ലെന്നും ആരോപിച്ച് കോലത്തുപാടം കോൾകൃഷി കമ്മറ്റിക്കെതിരെ കർഷകർ രംഗത്ത്.ഏകദേശം ഒരു കോടി രൂപയോളം രൂപ കർഷകർക്ക് സബ്സിഡി ലഭിക്കാൻ ഉണ്ടെന്നും എല്ലാ വർഷവും ജൂൺ മാസത്തിൽ യോഗം വിളിച്ച് വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കണമെന്നും 2021 ഒകോബർ മാസത്തിൽ പുതിയ കമ്മറ്റി യെ വാർഷിക യോഗം വിളിക്കാതെ തെരഞ്ഞെടുത്തതാണെന്നും കർഷകർ ആരോപിക്കുന്നു.കർഷകസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കർഷകർ സമര രംഗത്തേക്ക് ഇറങ്ങുകയാണെന്നും ഇതിന് മുന്നോടിയായി ഈ മാസം 20ന്  ശനിയാഴ്ച വൈകിയിട്ട് 4 മണിക്ക് പെരുമുക്ക് എഎംഎൽപി സ്കൂളിൽ കർഷകരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു