24 April 2024 Wednesday

ബാബു സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 40 ആം വാർഷി കാഘോഷം സംഘടിപ്പിച്ചു

ckmnews


എരമംഗലം:എരമംഗലം ബാബു സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 40 ആം വാർഷി കാഘോഷം മെയ് 13, 14 തിയ്യതികളിൽ ബാബു നഗറിൽ വെച്ച് നടന്നു.കുട്ടികളുടെയും സ്ത്രീകളുടെയും കലാപരിപാടികളോടെയും കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷ്യമേളയുടെയും ആദ്യദിന ആഘോഷം വാർഡ് മെമ്പർ പാടിയോടത്ത് മജീദ് നിർവഹിച്ചു. രവീന്ദ്രൻ വെള്ളത്തേരി സ്വാഗതം പറയുകയും അജയ് കൃഷ്ണൻ (കണ്ണൻ ) അധ്യക്ഷത വഹിക്കുകയും ചെയ്തു.മുഖ്യ അതിഥി ബാലതാരം അൻസുമരിയ, സജീഷ് എം വേലായുധൻ (കുട്ടൻ )എന്നിവർ ആശംസകൾ നേർന്നു.കുടുംബ ശ്രീ യൂണിറ്റ് അംഗം ലക്ഷ്മി പവിത്രൻ നന്ദി രേഖ പ്പെടുത്തി. രാത്രി 8 മണിക്ക് ഒ കെ ബാലകൃഷ്ണൻ മാസ്റ്റർ രചനയും സംവിധാനവും ചെയ്ത "സംഭവാമി യുഗേ യുഗേ" എന്ന നാടകവും ക്ലബ്ബ്‌ അംഗങ്ങൾ അവതരിപ്പിച്ചു.


രണ്ടാം ദിനം കുട്ടികളുടെയും സ്ത്രീകളുടെയും കലാപരിപാടികളും സാംസ്കാരിക സമ്മേളനവും നടന്നു. സാംസ്കാരിക സമ്മേളനം പൊന്നാനി നിയോജക മണ്ഡലം എം എൽ എ പി നന്ദകുമാർ നിർവഹിച്ചു. ക്ലബ്ബ്‌ സെക്രട്ടറി മുകേഷ് പാറക്കാട്ട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ഒ കെ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ, വാർഡ് മെമ്പർ പാടിയോടത്ത് മജീദ്, ബ്ലോക്ക്‌ മെമ്പർ അജയൻ പുത്തൻ പുരക്കൽ, അജയ് മോഹൻ. പി. ടി,ഷാജി കാളിയത്തേൽ, കെ. വി പ്രഭാകൻ, ഫസലുറഹ്മാൻ, സെമീർ ഇടിയാട്ടേൽ, സുരേഷ് കാക്കനാത്ത്, സൂര്യ സൂപ്പർ സിങ്ങർ ആദർശ് പി ഹരീഷ്, അയിരൂർ സുബ്രഹ്മണ്ണ്യൻ എന്നിവർ ആശംസകൾ നേർന്നു. പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ എന്ന പുസ്തകം എഴുതിയ അയിരൂർ സുബ്രഹ്മണ്ണ്യൻ, തൃശൂർ എഫ്. സി ക്യാമ്പിലേക്ക് സെലെക്ഷൻ കിട്ടിയ റസൽ സമീർ, എൻ. എം. എം. എസ് സ്ക്കോളർഷിപ്പ് നേടിയ ഫാത്തിമ സന്ഹ എന്നിവരെ ആദരിച്ചു.ആക്ടിങ് സെക്രട്ടറി അനിൽ വടാശ്ശേരി അദ്ദേഹത്തിന്റെപ്രവർത്തന മികവിന് പ്രത്യേകം പ്രശംസിക്കപ്പെട്ടു. ട്രെഷറർ അനിൽ തറയിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് രാത്രി 8 മണിക്ക് എടപ്പാൾ സർഗ്ഗ ലയയുടെ സംഗീതനിശയോടെ ആഘോഷപരിപാടികൾക്ക് തിരശീല വീണു.