29 March 2024 Friday

ഭാ​ര്യ​യെ കൊ​ല​പ്പെടുത്താൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

ckmnews


വ​ട​ക്കാ​ഞ്ചേ​രി: ഭാ​ര്യ​യെ കൊ​ല​പ്പെടുത്താൻ ശ്ര​മിച്ച കേസിൽ യു​വാ​വി​നെ പി​ടി​കൂ​ടി. കു​മ​ര​നെ​ല്ലൂ​ർ തെ​ലു​ങ്ക​ർ കോ​ള​നി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണ് ഭ​ർ​ത്താ​വ് കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ കു​മാ​റി​നെ (31) അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യേ​യും മ​ക്ക​ളെ​യും ഇ​യാ​ൾ മ​ദ്യ​പി​ച്ച് വ​ന്ന് നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ 11ന് ​രാ​ത്രി മ​ക്ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ചെ​ന്ന യു​വ​തി​യെ പ്ര​തി ക​രി​ങ്ക​ല്ല് കൊ​ണ്ട് ത​ല​യി​ൽ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ത​ല​യി​ൽ ഗു​രു​ത​ര പ​രി​​ക്കേ​റ്റ യു​വ​തി തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മാ​ധ​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു