20 April 2024 Saturday

അയിനൂരിൽ നിന്നും വൻ ചീട്ടുകളി സംഘത്തെ കുന്നംകുളം പോലീസ് പിടികൂടി.

ckmnews



കുന്നംകുളം :അയിനൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സംഘം ചേർന്ന്  പണം വെച്ച് ചീട്ടുകളിച്ച വൻ സംഘം അറസ്റ്റിൽ.കുന്നംകുളം പോലീസ് സ്റ്റേഷൻ  എസ് എച്ച് ഒ 

കെ. ജി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ  റെയ്‌ഡിലാണ് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 13 പേർ  അറസ്റ്റിലായത്.ചങ്ങരംകുളം സ്വദേശികളായ  സന്തോഷ്‌,അശറഫ്,ഉണ്ണി, പടിഞ്ഞാറങ്ങാടി സ്വദേശി ഹൈദരാലി,അരുവായിജനാർദ്ദനൻ, കടവനാട് സ്വദേശി ശശിധരൻ,ചമ്മന്നൂർ സ്വദേശി അലി,എരമംഗലം സ്വദേശി സകീർ, കുറ്റൂർ സ്വദേശി ബിനു,ചെറുവല്ലൂർ സ്വദേശി അനീഷ്,ചേർപ്പ് സ്വദേശി ഷക്കീര്‍,പൊന്നാനി സ്വദേശി മനാഫ്,എടക്കര സ്വദേശി റാഫി എന്നിവരെയാണ്   കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ചീട്ടുകളി സംഘങ്ങളിൽ നിന്ന്  444600 രൂപയും പിടിച്ചെടുത്തു ,പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ   ബാബു. ഇ ,  സിവിൽ പോലീസ് ഓഫീസർമാരായ  ഹംദ്, പുരന്ദരൻ, സുമേഷ്,    മെൽവിൻ, സന്ദീപ് വിനീത്, അനൂപ്  എന്നിവരുണ്ടായിരുന്നു.