25 April 2024 Thursday

കേരള മീഡിയാ പേഴ്സൺസ് യൂണിയൻ മീഡിയാ ഹൗസുകൾ ആരംഭിക്കുന്നു

ckmnews


വടക്കുംഞ്ചേരി (പാലക്കാട്) : കേരള മീഡിയാ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) സംസ്ഥാന പ്രവർത്തക സമിതി യോഗം ഞായറാഴ്ച പാലക്കാട് വടക്കുംഞ്ചേരിയിൽ വെച്ച് നടന്നു.


 യോഗം സംസ്ഥാന കോർ കമ്മിറ്റി ചെയർമാൻ വി.സെയ്ത് മലപ്പുറം ഉദ്ഘാടനം ചെയ്തു.


സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് തിരുവനന്തപുരം അദ്ധ്യക്ഷനായി.

*തിരുവനന്തപുരം , തൃശൂർ, പാലക്കാട് , മലപ്പുറം , കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ മീഡിയാ ഹൗസുകൾ ആരംഭിക്കാനും*

*2024 ഫ്രെബുവരി 27 ന് മലപ്പുറത്ത് വെച്ച് സംസ്ഥാന സമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു*


കോർ കമ്മിറ്റി അംഗം പീറ്റർ ഏഴിമല തുടർ പ്രവർത്തനകളെക്കുറിച്ചും , സംസ്ഥാന പ്രൊജക്ട് കോർഡിനേറ്റർ ഒ.എം ജോയ് പുതിയ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി സുവീഷ്ബാബു ഇരിട്ടി സ്വാഗതവും പാലക്കാട് ജില്ലാ സെക്രട്ടറി എ.എ. ജോർജ് നന്ദിയും പറഞ്ഞു. തിരുവനന്തപുരം , തൃശൂർ, പാലക്കാട് , മലപ്പുറം , കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ നിന്നുള്ള സംസ്ഥാന - ജില്ല ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.