19 April 2024 Friday

ഫ്രീ അവസാനിച്ചു, 999 രൂപയ്ക്ക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോസിനിമ

ckmnews


ഇന്ത്യയിലെ മുൻനിര സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ജിയോസിനിമ ഹോളിവുഡ് കണ്ടെന്റിലേക്ക് കൂടി ആക്‌സസ് നൽകിക്കൊണ്ട് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസ് തുടങ്ങി. 999 രൂപയാണ് വാർഷിക പ്ലാൻ നിരക്ക്. ഫിഫ വേൾഡ് കപ്പ്, ഐപിഎൽ 2023, വിക്രം വേദ പോലുള്ള ജനപ്രിയ കണ്ടെന്റുകൾ ഫ്രീ സ്ട്രീമിങ്ങിലൂടെ നല്‍കി കാഴ്ചക്കാരെ ആകർഷിച്ച പ്ലാറ്റ്ഫോം ഇപ്പോൾ ദി ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ തുടങ്ങി ഷോകൾ ഉൾപ്പെടെ എച്ച്ബിഒയിലെ പ്രീമിയം കണ്ടെന്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഐപിഎലിന് ശേഷമാകും പുതിയ പ്ലാൻ പ്രാബല്യത്തിൽ വരിക.


999 രൂപയുടെ വാർഷിക പ്ലാനിൽ ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വരിക്കാർക്ക് ഏറ്റവും മികവാർന്ന വിഡിയോ, ഓഡിയോ നിലവാരം പ്രദാനം ചെയ്യും. ഇത് സിനിമ-ടിവി പ്രേമികൾക്ക് അനുയോജ്യമായ ഒരു ഓപ്ഷനായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വാർഷിക പ്ലാൻ ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഡിവൈസുകളിൽ വരെ കണ്ടെന്റ് സ്ട്രീം ചെയ്യാനാകും.

ചെർണോബിൽ, വൈറ്റ് ഹൗസ് പ്ലംബേഴ്‌സ്, വൈറ്റ് ലോട്ടസ്, മേർ ഓഫ് ഈസ്റ്റ്‌ടൗൺ, ബാരി, ബിഗ് ലിറ്റിൽ ലൈസ്, വെസ്റ്റ് വേൾഡ്, സിലിക്കൺ വാലി, ട്രൂ ഡിറ്റക്റ്റീവ്, ന്യൂസ്‌റൂം, ഗെയിം ഓഫ് ത്രോൺസ്, പെറി മേസൺ, ഹാരി പോട്ടർ സീരീസ്, ദി ഡാർക്ക് നൈറ്റ് ട്രൈലോജി, ബാറ്റ്മാൻ വി സൂപ്പർമാൻ, ജസ്റ്റിസ് ലീഗ് തുടങ്ങിയ ജനപ്രിയ സിനിമകളും മറ്റും ഉൾപ്പെടുന്ന WB യുടെ കണ്ടെന്റ് ജിയോസിനിമ ആപ്പിലൂടെ ലഭിക്കും.


ജിയോസിനിമ ഒന്നിലധികം പ്ലാനുകൾ അവതരിപ്പിക്കുമെന്ന് കിംവദന്തികൾ ഉണ്ടായിരുന്നെങ്കിലും കമ്പനി ഇപ്പോൾ ഒരു പ്ലാൻ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. രണ്ട് രൂപ മുതലുള്ള പ്ലാനുകൾ ഉണ്ടാകുമെന്ന നേരത്തേ വന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്. 2023 ന്റെ ആദ്യ പാദത്തിൽ 10 ദശലക്ഷത്തിലധികം വരിക്കാരെ ചേർത്തതോടെ ജിയോസിനിമ വിപണിയിൽ കൂടുതൽ പ്രചാരമുള്ള സ്ട്രീമിങ് ആപ്പായി മാറി. നിരവധി ഉപയോക്താക്കളെ ആകർഷിച്ച ഐ‌പി‌എല്ലിൽ കാണാനുള്ള ഫ്രീ ആക്‌സസ് ആണ് വൻ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. അതേസമയം ഡിസ്നി ഹോട്ട്സ്റ്റാറിന് 8 ദശലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു