18 April 2024 Thursday

മാറഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി

ckmnews


മാറഞ്ചേരി: സംസ്ഥാന സർക്കാർ നടപ്പാക്കിയ കെട്ടിട നിർമാണ പെർമിറ്റ് ഫീസിന്റെ വൻതോതിലുള്ള വർധനക്കെതിരെ മാറഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെൽഫെയർ പാർട്ടി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. കേവല ആനുപാതിക ഫീസ് വർ ധനക്കപ്പുറം സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത തരത്തിലുള്ള വമ്പിച്ച വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട്  മണ്ഡലം  പ്രസിഡന്റ് മുഹമ്മദ് പൊന്നാനി കുറ്റപ്പെടുത്തി.പ്രതിഷേധ ധർണയിൽ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് നാസർ മണമ്മൽ അധ്യക്ഷത വഹിച്ചു, എ സൈനുദ്ദീൻ, എം എം ഖദീജ, എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷംസുദ്ദീൻ മണലൂർ സ്വാഗതവും , ടി പി നാസർ നന്ദിയും പറഞ്ഞു.