19 April 2024 Friday

കോവിഡ് വ്യാപനം:തച്ചുപറമ്പ് ഉദിനുപറമ്പ് മേഖലയില്‍ കര്‍ശന നിയന്ത്രണം

ckmnews


ചങ്ങരംകുളം:കോവിഡ് വ്യാപനത്തിന്റെ പഞ്ചായത്തില്‍ ആലംകോട് പഞ്ചായത്തില്‍ കണ്ടയ്മെന്റ് സോണ്‍ ആയി പ്രഖ്യപിച്ച വാര്‍ഡ്,4.6.7 ഉള്‍പ്പെടുന്ന ആലംകോട്  തച്ചുപറമ്പ് ഉദിനുപറമ്പ് മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.പ്രദേശത്തെ പ്രധാന റോഡുകളെല്ലാം അധികൃതര്‍ അടച്ചു.അവശ്യവസ്തുക്കളുടെ വില്‍പന ഉച്ചവരെ അനുവദിക്കും.ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മത്സ്യം മാസം അടക്കമുള്ള വഴിയോരക്കച്ചവടങ്ങളും പ്രദേശത്ത് നിരോധിച്ചിട്ടുണ്ട്.പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന പശ്ചാതലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിയന്ത്രങ്ങള്‍ പാലിക്കാന്‍ സ്വയം തയ്യാറാവണമെന്നും ആലംകോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രകാശന്‍,പഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍,സിഐ ബഷീര്‍ ചിറക്കല്‍ തുടങ്ങിയവര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു