20 April 2024 Saturday

നടുവട്ടം കാലടിത്തറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

ckmnews


 ചങ്ങരംകുളം:കുറ്റിപ്പുറം - ചൂണ്ടൽ സംസ്ഥാന പാതയിലെ നടുവട്ടം കാലടിത്തറയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ലോറി സമീപത്തെ ഉയർന്ന വോൾട്ടേജ് വൈദുതി പ്രവഹിക്കുന്ന വൈദ്യുതി കാലിൽ ഇടിച്ച് ലോറി മറിയുകയായിരുന്നു. ഇടിയിൽ വൈദ്യുതികാല് മുറിഞ്ഞെങ്കിലും മറിയാത്തത് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു. ലോറി ഡ്രൈവർ നജ്മുദ്ധിൻ (28) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.എറണാംകുളത്തു നിന്ന് ചരക്കുമായി കോട്ടക്കൽ പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്.