25 April 2024 Thursday

ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി

ckmnews


ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് മെഡിക്കൽ ചെക്കപ്പിനു കൊണ്ടുവന്ന മദ്യപാനിയുടെ ആക്രമണത്തിൽ കഴുത്തിന് കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം ഒഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ബിജെപി പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത് .തുടർന്ന് നടന്ന  പ്രതിഷേധ ജ്വാലയിൽ പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.കെ കെ സുരേന്ദ്രൻ,ജനാർദ്ദനൻ പട്ടേരി,കെ അനീഷ്,എം വിനയകുമാർ,സുധാകരൻ നന്നംമൂക്ക്,കുഞ്ഞുണ്ണി കരുണത്തിൽ സന്തോഷ് ചങ്ങരംകുളം,ബിപിൻ കോക്കൂർ,ജയൻ കല്ലുമ്മ എന്നിവർ സംസാരിച്ചു