19 April 2024 Friday

കാരുണ്യം പാലിയേറ്റീവ് കെയറിന് കോക്കൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ 86-87 എസ്എസ്എല്‍സി കൂട്ടായ്മ സഹായം നല്‍കി

ckmnews

*കാരുണ്യം പാലിയേറ്റീവ് രോഗികൾക്ക് സഹായവുമായി കോക്കൂർ സ്കൂൾ 1986 - 87 എസ്. എസ്. സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ*


ചങ്ങരംകുളം : പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ കിടപ്പ് രോഗികൾക്കാവശ്യമായ കട്ടിലിനു ആവശ്യക്കാർ കൂടി വരുന്ന സാഹചര്യത്തിൽ കോക്കൂർ ഗവ.ഹൈസ്കൂൾ 1986 - 87 എസ്. എസ്. സി കൂട്ടായ്മ സഹായ ഹസ്തവുമായി രംഗത്തെത്തി. എസ്. എസ്. സി ബാച്ച് കൂട്ടായ്മ അംഗങ്ങൾ  സ്വരൂപിച്ച കട്ടിലുകൾക്കുള്ള തുക ബാച്ച്‌ പ്രതിനിധികളായ കെ എ അബ്ദുൾ റഷീദ്. പി വി നിയാസ്, മുജീബ് കോക്കൂർ എന്നിവരിൽ നിന്നും  കാരുണ്യം പ്രസിഡന്റ്‌ പി. പി. അഷ്റഫ് ഏറ്റു വാങ്ങി