23 April 2024 Tuesday

കോക്കൂര്‍ കൊഴിക്കര റോഡിന്റെ ശോചനീയാവസ്ഥയില്‍ പിഡിപി പ്രതിഷേധിച്ചു

ckmnews

കോക്കൂര്‍ കൊഴിക്കര റോഡിന്റെ ശോചനീയാവസ്ഥയില്‍ പിഡിപി പ്രതിഷേധിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് കോക്കൂർ- കോഴിക്കര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പി.ഡി.പി കോക്കൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.പരിപാടിയിൽ കുഞ്ഞിമോൻ പാവിട്ടപ്പുറം സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസൽ ചങ്ങരംകുളം ഉൽഘാടനം ചെയ്തു.ഹമീദ് പാവിട്ടപ്പുറം,ലത്തീഫ് കോക്കൂർ,അബു,പിസിഎഫ് നേതാക്കളായ ഷജീബ് അന്നിക്കര,ഫിറോസ് കോലിക്കര, അൻസാർ കോക്കൂർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.ഒന്നര പതിറ്റാണ്ടായി അറ്റകുറ്റപ്പണികൾ പോലും നടത്താതെയും,ഗതാഗത യോഗ്യമാക്കാൻ ശ്രമിക്കാതെയും അധികാരികൾ ഈ പ്രദേശത്തുകാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്നും തൽസ്ഥിതി തുടർന്നാൽ നാട്ടുകാരുടെ സഹകരണത്തോടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.