19 April 2024 Friday

എം.എം. അറബിയ്യ മദ്രസാ പ്രവേശനോത്സവം നടത്തി

ckmnews

എം.എം. അറബിയ്യ മദ്രസാ പ്രവേശനോത്സവം നടത്തി


വെളിയങ്കോട്: എം.എം. അറബിയ്യ മദ്രസകളിൽ അറിവ് നുകരാനെത്തിയ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും ചേർന്നു സ്വീകരിച്ചു. കേന്ദ്ര മദ്രസയിൽ നടന്ന പ്രവേശനോത്സവം വെളിയങ്കോട് വെസ്റ്റ് മഹല്ല് പ്രസിഡൻറ് കെ.എം. മുഹമ്മദും പത്തുമുറി ബ്രാഞ്ച് മദ്രസയിൽ മഹല്ല് ജനറൽ സെക്രട്ടറി വി.എം. യൂസഫും കുമ്മിലവളപ്പ് ബ്രാഞ്ച് മദ്രസയിൽ മഹല്ല് ഖജാൻജി എച്ച്.എം. ഹനീഫയും തണ്ണിത്തുറ ബ്രാഞ്ച് മദ്രസയിൽ മഹല്ല് വൈസ് പ്രസിഡൻറ് പി.ബി. ഹസൈനാരും ഉദ്‌ഘാടനം ചെയ്‌തു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ നാല് മദ്രസകളിലെയും മുഴുവൻ വിദ്യാർഥികൾക്കും മഹല്ലിലെ പ്രവാസി കൂട്ടായ്‌മയ അൻസാറുൽ ഇസ്‌ലാം യു.എ.ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങളും, ജി.സി.സി. ഹെല്പ് കെയറിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്‌തു. മഹല്ല് ഭാരവാഹികളായ ടി. അബ്ദുല്ല, ടി.എം. ഹംസ, ഫാറൂഖ് വെളിയങ്കോട്, മഹല്ല് ഖത്തീബ് സാലിഹ് ബാഖവി, സി.കെ. റഫീഖ് മൗലവി,  പ്രവാസി പ്രതിനിധികളായ പി.വി. സിദ്ദീഖ്, പി.എച്ച്. സിദ്ദീഖ്, ടി.കെ. സഫറുള്ള, കെ.എച്ച്. ഉമ്മർ, ഇബ്രാഹിംകുട്ടി, കരീംഷ, അബു, മുക്താർ തുടങ്ങിയവർ പ്രസംഗിച്ചു.