25 April 2024 Thursday

പൊന്നാനിയിൽ സർവീസ് നടത്തുന്ന ഉല്ലാസബോട്ടുകളുടെ ലൈസൻസ് പുന:പരിശോധിക്കണം:യുവമോർച്ച

ckmnews



ചങ്ങരംകുളം:താനൂരിൽ അധികൃതരുടെ അനാസ്തമൂലം അതിദാരുണമായ ബോട്ടപകടം ഉണ്ടായസാഹചര്യത്തിൽ പൊന്നാനിയിൽ സർവീസ് നടത്തുന്ന മുഴുവൻ ഉല്ലാസബോട്ടുകളുടെയും ലൈസൻസ് പുനർപരിശോധിക്കണമെന്ന് യുവമോർച്ച തീരദേശ മേഖല യോഗത്തിൽ വ്യക്തമാക്കി.ലൈഫ് ജാക്കറ്റും മറ്റു സുരക്ഷമാനദണ്ഡങ്ങളും പാലിക്കാതെ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുകയുംചെയ്തു അനധികൃത മായി ഉല്ലാസബോട്ടുകൾ സർവീസ് നടത്തിയാൽ യുവമോർച്ച പ്രവർത്തകർ തടയും എന്നും നേതാക്കൾ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് കെ സുബിത്ത്. ജില്ലാ വൈസ് പ്രസിഡന്റ് സുധൻ കവുപ്ര. ലതിക തുടങ്ങിയവർ പ്രസംഗിച്ചു