29 March 2024 Friday

വാതിലുകൾ തുറന്നിട്ട് ബസുകളുടെ മരണപ്പാച്ചിൽ: പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്

ckmnews


പാലക്കാട്: ജില്ലയിൽ വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനം. ഡ്രൈവർമാരുടെ ലൈസൻസ് സ്പെൻഡ് ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ബസുകൾ തമ്മിലെ മത്സരപ്പാച്ചിലിനിടയിൽ യാത്രക്കാരെ കിട്ടാനുള്ള എളുപ്പവഴി എന്ന നിലയിലാണ് വാതിലുകൾ തുറന്നിട്ട് യാത്ര നടത്തുന്നത്.

യാത്രക്കാരെ വേഗം ഇറക്കാനുള്ള സൂത്രപ്പണിയുമാണിത്. ഡോർ തുറന്നിട്ട് കുതിച്ചുപായുന്ന ബസ്സുകൾ പെട്ടെന്ന് ബ്രേക്ക് പിടിച്ചാൽ, യാത്രക്കാർ തെറിച്ച് വീഴാനുള്ള സാധ്യതയുണ്ട്. സമാന അപകടം ജില്ലയിൽ പലയിടത്ത് പതിവായി റിപ്പോർട്ട് ചെയ്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സമെന്റ് കർശന നടപടിക്ക് ഒരുങ്ങുന്നത്.

സ്റ്റോപ്പ് എത്തിയാൽ വാഹനം നിർത്തിയതിന് ശേഷമാണ് ഡോർ തുറക്കേണ്ടതെന്ന നിർദ്ദേശം നിലവിലുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇത് പാലിക്കാറില്ല. യാത്രക്കാർ കയറിക്കഴിഞ്ഞാൽ ഡോർ അടച്ചതിന് ശേഷം മാത്രം വാഹനം എടുക്കണം. സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലയിൽ ഉടനീളം പരിശോധന കർശനമാക്കാനാണ് തീരുമാനമെന്ന് ബൈറ്റ്.