24 April 2024 Wednesday

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ പേരിൽ അനുശോചനം നടത്തി

ckmnews



ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ പേരിൽ അനുശോചനം നടത്തി.ഹൃദയമുള്ള ഓരോ മനുഷ്യന്റെയും ഹൃദയം പിടഞ്ഞ, നാടൊട്ടാകെ കണ്ണീർ കടലായി മാറിയ മഹാ ദുരന്തം, താനൂർ ബോട്ടപ്പകടത്തിൽ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം 22 ഓളം പേരാണ് മരണഞ്ഞത്.അവരോടുള്ള ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് മെഴുകു തിരി തെളിയിച്ചും അനുശോചനം രേഖപ്പെടുത്തുകയും ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്തു.ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് കെഎം റഷീദ്,ആക്ടിങ് സെക്രട്ടറി അക്ബർ കിഴിക്കര, മുതിർന്ന അംഗം ഹമീദ് കെ വി തുടങ്ങിയവർ സംസാരിച്ചു.സ്പോർട്സ് മാനേജർ മുനീർ പൊന്നൂസ്, മറ്റു ക്ലബ്ബ് അംഗങ്ങൾ, നാട്ടുകാർ പങ്കെടുത്തു