25 April 2024 Thursday

നിരോധിത പ്ലാസ്റ്റിക്:വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വ്യാപാരികൾക്ക് പിഴയടക്കാൻ നോട്ടീസ് നൽകി

ckmnews

നിരോധിത പ്ലാസ്റ്റിക്:വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വ്യാപാരികൾക്ക് പിഴയടക്കാൻ  നോട്ടീസ് നൽകി


എരമംഗലം:മാലിന്യ  മുക്ത നവകേരള ക്യാമ്പയിൻ്റെ   ഭാഗമായി മലപ്പുറം ജില്ല തദ്ദേശസ്വയംഭരണ വകുപ്പിന്റെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ , ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വെളിയംകോട്  , എരമംഗലം  പ്രദേശങ്ങളിലെ  അഞ്ച്  വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ്    നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക്  വേസ്റ്റ് മാനേജ്മെൻറ്  ബൈലോ അംഗീകരിച്ച് ഉത്തരവായിട്ടുള്ളതാണ്.എൻഫോഴ്സ്മെന്റ് സ്ക്വാഡ്  നമ്പർ  2 നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും  അത് സംബന്ധിച്ച്  റിപ്പോർട്ട്  ഗ്രാമ പഞ്ചായത്ത്  സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.നിയമ ചട്ട ലംഘനം നടത്തിയവർക്കെതിരെ  ബൈലോയിലെ ചട്ടം 7 (2) ൽ പ്രതിപാദിച്ച പ്രകാരം ആദ്യ തവണ ലംഘനത്തിനുള്ള പിഴ തുകയായ 10000 രൂപ  ഈടാക്കുന്നതിനുള്ള നോട്ടീസ്  വ്യാപാര സ്ഥാപന ഉടമകൾക്ക്  വിതരണം നടത്തിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു .

[08/05, 7:40 pm] Shafi: മാലിന്യമുക്ത കേരളം:ചാലിശ്ശേരി പോലീസ് സ്റ്റേഷനും പരിസരവും  ശുചീകരണം നടത്തി


ചാലിശ്ശേരി പോലീസ് സ്റ്റേഷനും, പരിസരവും ശുചി കരണം നടത്തിയത് മാതൃകയായി.ക്ലീൻ കേരള ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സതീഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ടി.വി.ഋഷിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സേനാംഗങ്ങൾ ,സ്കൂൾ എസ്.പി.സി. അംഗങ്ങൾ , ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ ചേർന്ന് സ്റ്റേഷനും പരിസരവും ശുചീകരണം നടത്തിയത്.കൊപ്പം സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന മികച്ച ജനമൈത്രി ബീറ്റ് ഓഫീസർക്കുള്ള  മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡൽ നേടിയ ബീറ്റ് ഓഫീസർ എ.ശ്രീകുമാറും ജനകീയ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.പരിപാടിയിൽ  സ്കൂൾ എ.സി. പി.ഒ.മാരായ കെ.എൻ.ശിവ,പി.ജിഷ,

എസ്.ഐ.എ.കെ.താഹിർ, റൈറ്റർ എം.വി.ശ്രീനിവാസൻ,ജനമൈത്രി ബീറ്റ് ഓഫീസർ എ.ശ്രീകുമാർ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, പി.ആർ.രാജേഷ്,എ.മനോജ്‌, കെ.എസ്.ഗിരീഷ് കുമാർ,എൻ.വി.ചന്ദ്രൻ,കെ.കമൽ,വി. യു.പ്രശാന്ത്,ടി.ജി.പ്രതീഷ്,വി.സ്മിത,ആർ.സുഭാഷിണി തുടങ്ങിയവർ പങ്കെടുത്തു.