23 April 2024 Tuesday

എഫ്.സി.ഗ്രൗണ്ട് ഫുട്ബോൾ ടൂർണമെന്റിൽ ജി.സി.സി. ചാലിശ്ശേരി ജേതാക്കളായി

ckmnews

എഫ്.സി.ഗ്രൗണ്ട് ഫുട്ബോൾ ടൂർണമെന്റിൽ ജി.സി.സി. ചാലിശ്ശേരി ജേതാക്കളായി


പഴഞ്ഞി:എഫ്.സി പഴഞ്ഞി ഗ്രൗണ്ട്  സംഘടിപ്പിച്ച പ്രബീഷ് മെമ്മോറിയൽ ഓൾ കേരള ഫ്ളെ ഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജി.സി.സി. ചാലിശേരി ജേതാക്കളായി.ജേതാക്കൾക്ക് 2KR സൂപ്പർ മാർട്ട് ജെറുസലേം  വിന്നേഴ്സ് ട്രോഫി ടീമംഗങ്ങളും  ക്യാഷ് പ്രൈസ് ജിസിസി ടീം മാനേജർ എ.എം. ഇക്ബാലും ഏറ്റുവാങ്ങി.ഐനൂർ കൂട്ടായ്മ റണ്ണേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും എൻഎൻകെ കുന്നംകുളവും ഏറ്റുവാങ്ങി.ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കാൽപന്ത് കളിയുടെ മാന്ത്രിക ചെപ്പ് തുറന്ന് എൻ.എൻ.കെ. കുന്നംകുളത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ജി.സി.സി.ചാലിശ്ശേരി വിജയികളായത് പഴഞ്ഞിയിൽ നിന്ന് മുപ്പത് വർഷങ്ങൾക്കു ശേഷമാണ് ജി.സി.സി ചാലിശ്ശേരി ജേതാക്കളാകുന്നത്.ബെസ്റ്റ് ഗോൾകീപ്പറായി എൻ.എൻ.കെ കുന്നംകുളത്തിന്റെ അക്ഷയ്, ബെസ്റ്റ് പ്ലെയറായി ജി.സി.സി യുടെ മിഥുൻ കൃഷ്ണ, ടോപ് സ്കോററും ബെസ്റ്റ് ഫോർവേഡായി ജി.സി.സി യുടെ മിഥിലാജ്,എമർജിങ്ങ് പ്ലയറായി എൻ.എൻ.കെ കുന്നംകുളത്തിന്റെ ഐപ്പിനേയും,ബെസ്റ്റ് സ്റ്റോപ്പറായി ജി.സി.സി യുടെ ജുനൈദ് എന്നിവരെ  തിരഞ്ഞടുത്തു.മത്സരങ്ങൾക്ക് ക്ലബ് ഭാരവാഹികളായ അനിൽ,യദുകൃഷ്ണ,അരുൺ, ജസ്റ്റിൻ,മുത്തലീബ്, മിറാഷ്,ശരത്ത്,മേബിൻ ,ശ്യാമിൽ,ജിജി,അഭി,ജിയോ എന്നിവർ നേതൃത്വം നൽകി.