20 April 2024 Saturday

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമം കർശന മാക്കണം:സിദ്ധീഖ് മൗലവി അയിലക്കാട്

ckmnews

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമം കർശന മാക്കണം:സിദ്ധീഖ് മൗലവി അയിലക്കാട്


എടപ്പാൾ: ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമം കർശന മാക്കണമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡംഗം സിദ്ധീഖ് മൗലവി അയിലക്കാട് ആവശ്യപ്പെട്ടു. താനൂർ ദുരന്ത ബാധിതർക്കായി പ്രത്യേക പ്രാർത്ഥന നടത്തുന്നതിനും അനുശോചനം രേഖപ്പെടുത്തുന്നതിനും കോലൊളമ്പിൽ നടന്ന പ്രാർത്ഥനാ സംഗമത്തിനു നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബങ്ങൾ 10ലക്ഷം രൂപയും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.റാശിദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. റഫീഖ് സഅദി- മജീദ് അൻവരി - റാഷിദ് മുഈനി. അംജദി - ഫഖ്റുദ്ധീൻ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.