19 April 2024 Friday

റോഡുകളിലെ അപകടം ഒഴിവാക്കാൻ പരിഹാര മാർഗവുമായി വിദ്യാർത്ഥികൾ

ckmnews

റോഡുകളിലെ അപകടം ഒഴിവാക്കാൻ

പരിഹാര മാർഗവുമായി

വിദ്യാർത്ഥികൾ


ചങ്ങരംകുളം:സംസ്ഥാന പാത 69 തൃശൂർ - കുറ്റിപ്പുറം റോഡുകളിലെ  അപകടങ്ങൾ ഒഴിവാക്കുവാൻ പരിഹാരം കണ്ടെത്തുന്നതിന് വിദ്യാർത്ഥികൾ പ്രൊജക്ട് ഒരുക്കുന്നു.അക്കിക്കാവ് ചിറമനെങ്ങാട് റോയൽ എൻജിനിയറിംഗ് കോളേജിലെ ബിടെക് സിവിൽ എൻജീനിയറിംഗിന്റെ ഭാഗമായി  വിദ്യാർത്ഥികളായ കൊടകര  ആനന്ദപുരം സ്വദേശി മത്രുപ്പിള്ളി എസ്.ആർ  അഭിരാമി ,കൊരട്ടിക്കര സ്വദേശി ലക്ഷമി നിവാസിൽ  കെ.ജെ ശ്രീലക്ഷ്മി , പെന്നാനി അതളൂർ സ്വദേശി അതിയാറ്റു വളപ്പിൽ ഷഹന ഷെറിൻ , വാടാനപ്പള്ളി സ്വദേശി പുത്തൻപുരയിൽ അമൽ ഷബാന എന്നിവർ ചേർന്നാണ് റോഡിലെ ട്രാഫിക് മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരനിർദ്ദേശങ്ങൾ കണ്ടെത്തുന്നതിന്  മുന്നിട്ടിറങ്ങിയിട്ടുള്ളത്.ഗൈഡായ അദ്ധ്യാപിക പ്രൊ ആതിര പ്രേംകുമാറിന്റെ മികച്ച പിൻതുണയും ഇവർക്ക് ലഭിക്കുന്നുണ്ട്.ആദ്യപടിയായി തൃശൂർ ഡിറ്റാർച്ച്മെന്റ് ക്രൈം ബ്യൂറോ ഓഫീസിലെത്തിയാണ് അപകടങ്ങളുടെ ഡീറ്റെയിൽ എടുത്തു.തൃശൂർ കുറ്റിപ്പുറം പാതയിലെ അപകടം കൂടുതൽ നടക്കുന്ന മേഖലകൾ കണ്ടെത്തി.(ബേളേക്ക് സ്പോട്ട് )

അപകട തീവ്രതയിൽ  ശരാശരി ഒരു വർഷം കൊണ്ട്  (സീവിയാരിറ്റി) ഒന്നാം സ്ഥാനം കേച്ചേരിക്കും രണ്ടാ സ്ഥാനം കുന്നംകുളത്തിനുമാണെന്ന്   റിപ്പോർട്ടുകളിലൂടെ തിരിച്ചറിഞ്ഞു.മരണവും അതീവ ഗുരുതര അവസ്ഥയിലും ചികിൽസയിലുമായി  298 പേർ കേച്ചേരിയിലും രണ്ടാ സ്ഥാനത്തുള്ള കുന്നംകുളത്ത്  191 പേരാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അപകടങ്ങളിൽപ്പെട്ടത്.കഴിഞ്ഞ ആറു മാസമായി  24 പ്രവൃത്തി ദിനമെടുത്ത് വിദ്യാർത്ഥികൾ ആദ്യ പ്രൊജക്ട് ഒരുക്കികഴിഞ്ഞു.കഴിഞ്ഞ ദിവസം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർ മരണപ്പെട്ടിരുന്ന കുന്നംകുളം കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാർത്ഥികൾ സർവ്വേ നടത്തി വരുകയാണ്.അരമണിക്കൂറിനകം പോകുന്ന വണ്ടികളുടെ എണ്ണം ചീത്രികരിച്ചും ട്രാഫിക് എബൗണ്ട് നിർമ്മിച്ചും അപകടങ്ങൾ കുറയ്ക്കാമെന്നാണ് ആദ്യ നിർദേശം. അതിനു വേണ്ടിയുള്ള സിഗ്നൽ  ഡിസൈനിംങ്ങ് ഇവർ ഒരുക്കുന്നുണ്ട്.ഇതിനു പുറമേ അപകട സാധ്യത ഏറെയുള്ള പുഴക്കൽ ,പേരാമംഗലം , ചൂണ്ടൽ , പെരുസിലാവ് , കൊരട്ടിക്കര  , എടപ്പാൾ  തുടങ്ങി മുപ്പത്തോളം സ്ഥലങ്ങളിലെ റിപ്പോർട്ടുകളും ഇവർ കണ്ടെത്തും വിപുലമായ റിപ്പോർട്ട് ഗതാഗത വകുപ്പ് , റോഡ് സുരക്ഷ അതോറിറ്റി, പോലീസ് എന്നിവർക്ക് റിപ്പോർട്ട് നൽകാനാണ് ആഗ്രഹം.ദിനംപ്രതി കേരളത്തിൽ വാഹനങ്ങൾ വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള  അപകടങ്ങൾ ഇല്ലാത്തക്കാനുള്ള നിർദ്ദേശങ്ങൾ കുറവാണ്.കാൽനടയാത്രക്കാർക്കുള്ള നടപ്പാതയും, ഷെയർ ഓട്ടോ രീതിയും കൊണ്ടുവരണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.