20 April 2024 Saturday

മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തി

ckmnews


പൊന്നാനി: മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്  പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രസിഡണ്ട് പുന്നക്കൽ സുരേഷിന്റെ അധ്യക്ഷതയിൽ ഡി.സി.സി  ജനറൽ സെക്രട്ടറി ടി. കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. അഡ്വ എൻ എ ജോസഫ്, കെ ശിവരാമൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്ര കുമാർ, മുസ്തഫ വടമുക്ക്‌, പ്രദീപ് കട്ടിലായിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു