24 April 2024 Wednesday

ആലംകോട് പഞ്ചായത്തില്‍ അതിതീവ്ര കോവിഡ് വ്യാപനം 50 ഓളം പേര്‍ക്ക് രോഗം തച്ചുപറമ്പ് മരണവീട് സന്ദര്‍ശിച്ച 42 പേര്‍ക്ക് കോവിഡ്

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ അതിതീവ്ര കോവിഡ് വ്യാപനം.വാര്‍ഡ് 4ല്‍ മരണവീട് സന്ദര്‍ശിച്ചവരില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് 42 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 8 പേര്‍ക്കും മേഖലയില്‍കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.പ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാര്‍ഡ് 4 കണ്ടയ്മെന്റ് സോണ്‍ ആക്കാണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.നിലവില്‍ പഞ്ചായത്തിലെ 6,7 വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണിലാണ്.രോഗവ്യാപനം കൂടിയതോടെ രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സ ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.